| Author |
Message |
|
|
|
|
asifiqq
Total posts: 1387
|
Posted: Wed Apr 23, 2008 7:20 am Post subject: |
|
|
അണ്ണന്‍ തമ്പി Truely Said
പ്രഫഷനല്‍ ഫിലിംമേക്കിങ്ങില്‍ പ്രിയദര്‍ശനെയും സിദ്ദിഖ് ലാലിനെയുമൊക്കെ വിറ്റ കാശ് കയ്യിലുള്ളവനാണ് താനെന്ന് തെളിയിക്കുകയാണ് അന്‍വര്‍ റഷീദ്. അണ്ണന്‍ തമ്പി, ഗംഭീരം. തിയറ്ററുകളില്‍ തിരക്കോടു തിരക്ക്. ഈ തിരക്ക് വെറും ഇനിഷ്യലാവാം. എന്നാല്‍ ഉഗ്രന്‍ എന്ന വിശേഷണം നല്‍കി ജനം സ്വീകരിച്ചുകഴിഞ്ഞ സിനിമ ഇനി തിയറ്ററുകളില്‍ നിറഞ്ഞോടും എന്നതില്‍ സംശയമില്ല.
കലാമൂല്യമുള്ള,കാലാതിവര്‍ത്തിയായ ചിത്രം നിര്‍മിക്കുക എന്നതായിരുന്നില്ല അന്‍വര്‍ റഷീദ്-ബെന്നി പി. നായരമ്പലം-ഷാഹുല്‍ ഹദീദ് മരിക്കാര്‍ കൂട്ടുകെട്ടിന്റെ ഉദ്ദേശ്യം എന്നു തോന്നുന്നു. തിയറ്ററിലേക്ക് ആളുകളെ ആകര്‍ഷിക്കാനുതകുന്ന,കോമഡിയും ആക്ഷനും സെന്റിമെന്റ്‍സും എല്ലാം അതിന്റെ പാകത്തിന് ചേര്‍ത്ത് പ്രേക്ഷകരെ ആവേശം കൊള്ളിക്കാന്‍ നല്ലൊരു അവധിക്കാലചിത്രമെന്ന നിലയില്‍ അണ്ണന് തമ്പി അത്യൂഗ്രന്‍ സിനിമയണ്. ആളുകള്‍ തിയറ്ററില്‍ സന്തോഷപൂര്‍വം കയ്യടിച്ച് ആര്‍പ്പുവിളിച്ച് മടങ്ങുന്നു.
ഗൃഹാതുര-ബുദ്ധിജീവി-പരീക്ഷണ സിനിമകള്‍ പ്രേക്ഷകനെ ബോറടിപ്പിക്കുന്ന മലയാളത്തില്‍ അണ്ണന്‍ തമ്പിയെ ഒരു നല്ല സിനിമ എന്നു വിളിക്കുന്നതില്‍ എനിക്കു സന്തോഷമേയുള്ളൂ. ഒറ്റവാക്കില്‍ പറഞ്ഞാല്‍ തെങ്കാശിപ്പട്ടണം മുതല്‍ തൊമ്മനും മക്കളും,രാജമാണിക്യം തുടങ്ങിയ സിനിമകളുടെയെല്ലാം ഫോര്‍മാറ്റിലുള്ള സിനിമ തന്നെയാണ് അണ്ണന്‍ തമ്പിലും. ഫോര്‍മാറ്റ് പഴയതാണെങ്കിലും സംഗതികള്‍ എല്ലാം പുതിയതാണ് എന്നത് ആശ്വാസകരമാണ്.
ഇത്തരത്തിലുള്ള ചിത്രകഥാസിനിമകള്‍ക്ക് മലയാളത്തില്‍ തുടക്കമിട്ടത് പ്രിയര്‍ശനാണെന്നു തോന്നുന്നു. പിന്നീട് സിദ്ദിഖ് -ലാലും റാഫി-മെക്കാര്‍ട്ടിനും ഇതേ പാത തന്നെയാണ് പിന്‍തുടര്‍ന്നത്. രാജമാണിക്യം എന്ന സിനിമയിലൂടെ അന്‍വര്‍ റഷീദും തന്റെ സാന്നിധ്യമറിയിച്ചു.
എന്തെങ്കിലും ആശയം കൈമാറാനുണ്ടെങ്കില്‍ സിനിമയെടുക്കുന്നതുപോലയല്ല ഇത്. കാശിറക്കി കാശുവാരുന്ന സിനിമ എന്ന വ്യവസായത്തിന്റെ സൃഷ്ടിയാണിത്. ഓര്‍ത്തിരിക്കാന്‍ ഒന്നുമില്ല. മനസ്സില്‍ കുറിച്ചുവയ്‍്കാന്‍ ഒരു ആദര്‍ശവുമില്ല. അല്ലെങ്കിലും ആദര്‍ശത്തിനും സാരോപദേശത്തിനും ക്ഷാമമുള്ളവരല്ലല്ലോ സിനിമയ്‍ക്കു പോകുന്നത്. രണ്ടര മണിക്കൂര്‍ ചിരിച്ചു മറിഞ്ഞ്, കയ്യടിച്ച് ഒടുവില്‍ കണ്ണീര്‍ തുടച്ച് തിയറ്റര്‍ വിട്ടുപോരാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന മികച്ച എന്റര്‍ടെയ്‍നര്‍.
മമ്മൂട്ടിയുടെ ഇരട്ടവേഷമാണ് സിനിമയുടെ ഹൈലൈറ്റ്. അച്ചു, അപ്പു എന്നീ രണ്ട് കഥാപാത്രങ്ങളായി അണ്ണനും തമ്പിയുമായി മമ്മൂട്ടി വിലസുന്നു. ഇരുവരും തമ്മിലുള്ള ജന്മശത്രുതയുടെ തീര്‍ത്താല്‍ തീരാത്ത കുടിപ്പകയുടെ കുരുക്കുകളുടെ കഥയാണ് സിനിമ. രണ്ടു കഥാപാത്രങ്ങളിലൊരാള്‍ ഊമയാണ്. പ്രധാനകഥാപാത്രം ഊമയാകുന്ന ആദ്യത്തെ മമ്മൂട്ടിച്ചിത്രം കൂടിയാവും ഇത്. നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയ്ക്ക് ഒരു തൂവല്‍ കൂടി. രാജമാണിക്യത്തില്‍ ഉപയോഗിച്ചതുപോലെ തന്നെ മറ്റൊരു തലത്തില്‍ അണ്ണന്‍ തമ്പിയിലും മമ്മൂട്ടിയെ ഉപയോഗിച്ചിരിക്കുന്നു.
സുരാജ് വെഞ്ഞാറമൂടിന്റെയും സലിംകുമാറിന്റെയും ഹരിശ്രീ അശോകന്റെയും മുഴുനീള കഥാപാത്രങ്ങള്‍ ഹാസ്യത്തിനൊട്ടും കുറവ് വരുത്തുന്നില്ല. ബെന്നിയുടെ ഗുരുനാഥന്‍ കൂടിയായ രാജന്‍ പി.ദേവിന് മികച്ച ഒരു കഥാപാത്രമുണ്ട്. സിദ്ദിഖ്,ജനാര്‍ദ്ദനന്‍,ഒറ്റ സീനില്‍ മാത്രം വരുന്ന ബിജുക്കുട്ടന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
സ്ത്രീകഥാപത്രങ്ങള്‍ക്ക് യാതൊരു പ്രാധാന്യവുമില്ലാത്ത സിനിമയാണിത്. രണ്ട് മമ്മൂട്ടിമാരും നിറഞ്ഞു നില്‍ക്കുന്ന സിനിമയില്‍ അവര്‍ക്കു വേണ്ടി കരയാനും ചിണുങ്ങാനും വേണ്ടി ഗോപികയും ലക്ഷമി റായിയുമുണ്ട്. കാര്യമായൊന്നും ചെയ്യാനില്ല. താരസാന്നിധ്യമാണുദ്ദേശിക്കുന്നത്. കെപിഎസി ലളിതയും സിനിമയിലെ സ്ത്രീസാന്നിധ്യം മാത്രം. ഊര്‍മിള ഉണ്ണിയും ഒറ്റ സീനില്‍ മാത്രം.
വേഗതയാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ആവശ്യത്തിലധികം നീട്ടാതെ ഓരോ സീനും സീക്വന്‍സും ഡയലോഗ് പോലും ഓരോ അമിട്ടിനു തിരികൊളുത്തി അവസാനം വരെ വിജയകരമായി മുന്നോട്ടു പോകുന്നു. വിജയിക്കാന്‍ വേണ്ടി നിര്മിച്ച ഒരു കൊമേള്‍സ്യല്‍ സിനിമ ആയതിനാല്‍ ഫോര്‍മുലകള്‍ക്കു പുറത്തൊരു പരീക്ഷണം നടത്തിയിട്ടില്ല. കൃത്യമായ പ്ളാനിങ്ങും ഉറച്ച തീരുമാനങ്ങളും കെട്ടുറപ്പുള്ള തിരക്കഥയും സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും കൂട്ടായ അധ്വാനത്തിന്റെ ഫലമായിരിക്കാം. അല്‍പം ക്ഷീണത്തിലായിരുന്ന മലയാള സിനിമയ്‍ക്ക് അണ്ണന്‍ തമ്പി ഒരു സൂപ്പര്‍ ഹിറ്റായി മാറുന്ന സൂചനകളാണ് തിയറ്റര്‍ റിപ്പോര്‍ട്ടുകളില്‍ നിന്ന് ലഭിക്കുന്നത്.
എഴുപത്തഞ്ചോഴം തിയറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത് എന്നത് ഒരു സവിശേഷതയാണ്. ഇനിഷ്യല്‍ കലക്ഷന്‍ ഉറപ്പാക്കാനുള്ള ഈ വാണിജ്യതന്ത്രം നേരത്തേ ഉപയോഗിക്കേണ്തടായിരുന്നു. നാട്ടിന്‍പുറങ്ങളിലെ പല തിയറ്ററുകളിലും അണ്ണന്‍ തമ്പി റിലീസ് ചെയ്തിട്ടുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. പല പാവപ്പെട്ട തിയറ്ററുകളിലും കന്നിറിലീസായിരുന്നു ഇത്. ചെണ്ടമേളവും ആനയും അമ്പാരിയുമായാണ് നാട്ടിന്‍പുറങ്ങളില്‍ റിലീസ് ഒരുക്കിയത്.
http://www.malluforum.com/m/asifiqq/

Asif
Never look 4 d beauty ,it may shade
Never look 4 d colour of d skin,it may go old one day
Look 4 d real heart which miss u evry day...!!!! |
|
 |
|
 |
Rajappan
Total posts: 17780
|
|
 |
Tokaichan
Total posts: 2083
|
Posted: Thu Apr 24, 2008 12:43 am Post subject: |
|
|
kollam padanganl vijayikkatee.. kandaswadikkuka ennathanallo pradhana lakshyam.. moolyangal eppozhum adivarayittu kidappundu athinu prathyekichu cinemayude aavashyamundoo.. 
http://www.malluforum.com/m/Tokaichan/
 നമുക്കുനാമേ പണിവതു നാകം നരകവുമതുപൊലെ
Namukku Naame Panivathu NAAKAM NARAKAVUM athu pole |
|
 |
MrPerera
Total posts: 2028
|
Posted: Thu Apr 24, 2008 2:43 am Post subject: |
|
|
| Tokaichan wrote: |
kollam padanganl vijayikkatee.. kandaswadikkuka ennathanallo pradhana lakshyam.. moolyangal eppozhum adivarayittu kidappundu athinu prathyekichu cinemayude aavashyamundoo..  |
tokaichante oru santhosham..... ini ipo vyaja cd erakamallo... hiroshimayil.
nalla business ayirikum....
dubbing oke tokaichan thanne ano cheyunnathu japanese il 
http://www.malluforum.com/m/MrPerera/
 Mr.Perera
Malluforum UnderWorld Operations. |
|
 |
Tokaichan
Total posts: 2083
|
Posted: Fri Apr 25, 2008 1:04 am Post subject: |
|
|
Haha ente pererayeee angane okke cheythaal kollamennu aagrahamillanjittalla pakshee ee Japanese ariyamayirunnel njan Japan eduthu marichu vekkillarunno athondalle ingane kashtapettu kazhinju pokunnee.. 
http://www.malluforum.com/m/Tokaichan/
 നമുക്കുനാമേ പണിവതു നാകം നരകവുമതുപൊലെ
Namukku Naame Panivathu NAAKAM NARAKAVUM athu pole |
|
 |
|
|
|