www.malluforum.com
Home Forum Photos Search Talk Recent  
RegisterRegister   Log inLog in   Log inMalluwood   Log inMallu Actress Photos   Log inMalayalam Movie Reviews & Previews   Kerala Real EstateKerala Real Estate  

   
Author Message
      Web    www.malluforum.com
sanils
Avatar

Total posts: 186

PostPosted: Thu Jul 17, 2008 6:42 am    Post subject: four crores for mohanlal


പ്രതിഫലകാര്യത്തില്‍ ഒരു കോടി രൂപ മോഹന് ലാല് കടന്നത് കഴിഞ്ഞ വര്ഷം ഒക്ടോബറിലാണ്. തുളസീദാസിന്റെ കോളജ് കുമാരന് ചിത്രത്തിലെ അഭിനയത്തിനാണ് ലാല് ആ തുക വാങ്ങിയത്.

വര്ഷം ഒന്നു പിന്നിടും മുന്പു തന്നെ ലാലിനു പ്രതിഫലം നാലു കോടിയായി ഉയര്ന്നു. എന്നാല് ഈ തുക മലയാളി സിനിമാ നിര്മ്മാതാക്കളില് നിന്നും താന് ഈടാക്കില്ലെന്ന് ലാല് വ്യക്തമാക്കി.

അന്താരാഷ്ട്ര തലത്തില് നിര്മ്മിക്കുന്ന തന്റെ പുതിയ ജാപ്പനീസ് ചിത്രം 'നായര്‍സാനിനു വേണ്ടിയാണ് ലാല്‍ പ്രതിഫല തുക നാലു കോടി സ്വീകരിച്ചത്. മാത്രമല്ല നാലു മാസം അദ്ദേഹം ഈ ചിത്രത്തിനായി നല്കി.

നാലു കോടി ലഭിച്ചതോടെ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം എന്ന റെക്കോര്ഡാണ് ലാലിന് സ്വന്തമായത്.

നായര്‍സാന്‍ എന്ന മലയാളിയുടെ കഥ പറയുന്ന ചിത്രം ആല്‍ബര്‍ട്ടാണ് സംവിധാനം നിര് വഹിക്കുന്നത്. കേന്ദ്രകഥാപാത്രമായ നായര്‍സാനിനെ ലാലാണ് അവതരിപ്പിക്കുന്നത്.

കണ്ണേ മടങ്ങുക എന്ന ചിത്രത്തിന്റെ സംവിധായകനാണ് ആല്ബര്ട്ട്. ജാക്കിച്ചന്‍ ലാലിനൊപ്പം അഭിനയിക്കുന്ന വാര്ത്ത തന്നെ മലയാള സിനിമക്ക് കരുത്തു പകരുന്നു. 15 ദിവസമാണ് ജാക്കിച്ചാന് ചിത്രത്തിനു വേണ്ടി എത്തുക.അദ്ദേഹത്തിന്റെ പ്രതിഫലതുക 30 കോടി രൂപയാണത്രേ!

അറുപത് കോടിക്ക് മേല്‍ ചിലവ് വരുന്ന 'നായര്‍സാന്‍ ജാപ്പനീസ്, ഇംഗീഷ് , ചൈനീസ്, ഹിന്ദി ഭാഷകളിലായി ലോകം മുഴുവന്‍ റിലീസ് ചെയ്യും.

മിഡില്‍ ഈസ്റ്റ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മോര്‍ഫസ് ഗ്രൂപ്പ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. സംഗീത സംവിധാനം എ.ആര്‍. റഹ്മാന്. രണ്ട് ജാപ്പനീസ് ഗാനങ്ങളും ഒരു മംഗോളിയന്‍ ഗാനവുമാണ് ചിത്രത്തിലുള്ളത്.


http://www.malluforum.com/m/sanils/



Display posts from previous:   
    All times are GMT
Page 1 of 1
Terms of ServiceMalluForum ArchiveContact Us