www.malluforum.com
Home Forum Photos Search Talk Recent  
RegisterRegister   Log inLog in   Log inMalluwood   Log inMallu Actress Photos   Log inMalayalam Movie Reviews & Previews   Kerala Real EstateKerala Real Estate  

   
Author Message
      Web    www.malluforum.com
MrPerera
Avatar

Total posts: 2048

PostPosted: Tue Jul 22, 2008 11:40 pm    Post subject: Review: Parunth


VIEWERS' RATING: ?/10


WHAT'S IT
അറുത്ത കൈയ്ക്ക് ഉപ്പു തേക്കാത്ത പലിശക്കാരനാണ് പുരുഷോത്തമന്‍ എന്ന പരുന്ത് പുരുഷു (മമ്മൂട്ടി). പുരുഷുവിന് എല്ലാത്തിലും വലുത് പണമാണ്; പണത്തിനു മേല്‍ പുരുഷു പറന്നിറങ്ങും. കുഞ്ഞുന്നാളില്‍ തന്നെ സ്നേഹിക്കാത്ത അമ്മയുമായുള്ള ബന്ധം വല്ലപ്പോഴും അവര്‍ക്കു കൊടുക്കുന്ന 101 രൂപയാണ്; ഗര്‍ഭപാത്രത്തിന്റെ 10 മാസത്തെ വാടക! സമ്പാദിക്കാനുള്ള ഓട്ടത്തിനിടയില്‍ നിരവധി കുടുംബങ്ങളെ പുരുഷു തെരുവിലിറക്കുന്നുണ്ട്. ഇതിനിടെ, ശത്രുവിന്റെ (മറ്റൊരു പലിശക്കാരന്‍. കക്ഷി പുരുഷുവിന്റെ ബാല്യകാലശത്രുവാണ്!) അനുയായിയുടെ കുത്തേല്‍ക്കുന്ന പുരുഷുവിനെ രക്ഷിക്കാന്‍ സ്വയം സമ്പാദിച്ച പണം ഉപകരിക്കുന്നില്ല. സഹായത്തിനു വരുന്നത് പുരുഷു മുന്‍പ് ദ്രോഹിച്ച ഒരു കുടുംബത്തിലെ പെണ്‍കുട്ടിയാണ്. അത് പുരുഷുവില്‍ മാറ്റമുണ്ടാക്കുന്നു. പിന്നെയെല്ലാം പതിവുപോലെ.

VIDEO
തുമ്പീ തുമ്പീ ആടാനോ ലക്ഷ്‌മി റോയ്, കല്യാണി, മമ്മൂട്ടി

PLUSES
വില്ലന്‍ പരിവേഷമുള്ള നായകകഥാപാത്രമായി‍ മമ്മൂട്ടി എത്തുന്നു എന്നതാണ് പരുന്തിന്റെ ഒരേയൊരു സവിശേഷത. തുമ്പീ തുമ്പീ ആടാനോ എന്ന ഗാനം കണ്ടിരിക്കാവുന്നതാണ്.

MINUSES
പുരുഷു കാവടി എടുത്തുകൊണ്ടുള്ള ഒരു പാട്ടുണ്ട്; പഞ്ഞിയില്‍ മനുഷ്യരൂപമുണ്ടാക്കി ഉള്ളില്‍ സ്പ്രിങ് പിടിപ്പിച്ച് ഡാന്‍സ് കളിപ്പിക്കുന്നതുപോലെ തോന്നുന്ന ആ സീനുകള്‍ മതി സിനിമയുടെ മൊത്തം നിലവാരം മനസ്സിലാക്കാന്‍. (പല തിയറ്ററുകളിലും ഈ പാട്ട് നീക്കിയിട്ടാണത്രേ ഇപ്പോള്‍ പരുന്ത് പ്രദര്‍ശിപ്പിക്കുന്നത്.) തിരക്കഥ, സംഭാഷണം, സംവിധാനം എല്ലാം പരമദയനീയമാണ്. ആന്റി ഹീറോ പരിവേഷം നല്‍കുമ്പോഴും നായകകഥാപാത്രത്തിന് (മമ്മൂട്ടിയുടെ പുരുഷു) അടിസ്ഥാനപരമായ നന്മയുണ്ടെന്ന് സൂചിപ്പിക്കാന്‍ കഴിയാതെ പോയതാണ് കഥയിലെ പ്രധാന പരാജയം. പുരുഷുവിന്റെ മാനസാന്തരം തിയറ്ററില്‍ കൂവലുയര്‍ത്തുന്നതിന്റെ കാരണവും അതു തന്നെ. ഭസ്മപ്പെട്ടിയില്‍ മകന്റെ ബാല്യകാലചിത്രം സൂക്ഷിക്കുന്ന അമ്മ, കുട്ടിക്കാലം തൊട്ടേ നായകന്റെ ശത്രുസ്ഥാനത്ത് നില്‍ക്കുന്ന വില്ലന്‍, കലഹിച്ചുകൊണ്ട് നായകനെ പരിചയപ്പെടുന്ന നായിക... ഇങ്ങനെ ഒട്ടേറെ പഴകി ദ്രവിച്ച കഥാസന്ദര്‍ഭങ്ങള്‍ ടി എ റസാക്ക് ഈ ചിത്രത്തില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. വില്ലന്റെ അനുയായി നായകനെ വെടി വയ്ക്കുമ്പോള്‍ അതു വില്ലനു തന്നെ കൊള്ളുന്ന ക്ലൈമാക്സ് തന്ത്രം കൂടി പ്രയോഗിക്കുന്നതോടെ പരുന്തിന്റെ ശവപ്പെട്ടിയില്‍ റസാക്ക് അവസാനത്തെ ആണിയും അടിക്കുന്നു.

VERDICT
മമ്മൂട്ടിയുടെ കടുത്ത ആരാധകര്‍ക്ക് ഒരുപക്ഷേ രസിച്ചേക്കാവുന്ന സിനിമ.
(c) indulekha


http://www.malluforum.com/m/MrPerera/

Mr.Perera
Malluforum UnderWorld Operations.



Rajappan
Avatar

Total posts: 17896

PostPosted: Wed Jul 23, 2008 2:43 pm    Post subject:

Mathiyayillede? d'oh!

http://www.malluforum.com/m/Rajappan/


നിങ്ങളില്ലാതെ എനിക്കെന്താഘോഷം
Display posts from previous:   
    All times are GMT
Page 1 of 1
Terms of ServiceMalluForum ArchiveContact Us